കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ നുണ പ്രചരണ കോലാഹലത്തില്‍ ഉയര്‍ത്തപ്പെടുന്ന ദുരാരോപണങ്ങള്‍ നിറഞ്ഞ വാര്‍ത്താ സൃഷ്ടികളുടെ മറുപുറം ഇവിടെ വായിക്കുക.
Saturday, April 17, 2010
ലാവ്ലിന്‍: പണമിടപാട് നടന്നിട്ടില്ല - സിബിഐ
കൊച്ചി: ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണമിടപാട് നടന്നിട്ടില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പിണറായിയുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച് തുടരന്വേഷണം ഉചിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ മുന്‍മന്ത്രി ജി കാര്‍ത്തികേയനെതിരായ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണറിപ്പോര്‍ട്ട് താമസിയാതെ സമര്‍പ്പിക്കുമെന്നും ശനിയാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. സിബിഐ സീനിയര്‍ പ്രോസിക്യൂട്ടര്‍ വി എന്‍ അനില്‍കുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment